വ്യാജവാറ്റ് നിർമ്മാണത്തിനിടെ യുവാവ് പിടിയിൽ
കൊയിലാണ്ടി: വീട്ടിൽ വെച്ച് വ്യാജവാറ്റ് നിർമ്മിക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. തുവ്വക്കോട് മാളാടത്ത് അനുപ് (30) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 15 ലിറ്റർ നാടൻ ചാരായവും, വാറ്റുപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നേരത്തെ ഇയാളുടെ പേരിൽ എക്സൈസ് കേസുണ്ടായിരുന്നതായി റെയ്ഡിന് നേതൃത്വം നൽകിയ എസ്.ഐ. ടി.കെ. ശ്രീജു. പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജു വാണിയംകുളം, ഒ.കെ.സുരേഷ്, സീനിയർ വനിതാ പോലീസ് ഓഫീസർ ഷെർളി, എം.എസ്.പി.കാരായ അനുരാജ്, സഞ്ജയ് തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

