കേരള കർഷക സംഘം വാക്സിൻ ചാലഞ്ചിൽ 2 ലക്ഷം സമാഹരിക്കും
കൊയിലാണ്ടി: കേരള കർഷക സംഘം നേതൃത്വത്തിൽ വാക്സിൽ ചാലഞ്ച് ഏറ്റെടുത്ത് ധനസമാഹരണം ആരംഭിച്ചു. കൊയിലാണ്ടി ഏരിയായിൽ നിന്ന് 2 ലക്ഷം രൂപ സമാഹരിക്കാനുള്ള പ്രവർത്തനമാണ് ആരംഭിച്ചത്. ആദ്യ ഫണ്ട് സമാഹരണം കർഷകസംഘം ജില്ലാ സെക്രറി പി. വിശ്വൻ മാസ്റ്റർ മുൻ ജില്ലാ നേതാവ് യു.കെ. ദാമോദരൻ മാസ്റ്റററിൽ നിന്ന് ഏറ്റുവാങ്ങി ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയാ സെക്രട്ടരി കെ. ഷിജു സന്നിഹിതനായി. വൈറസിൻ്റെ ഒന്നാം തരംഗം സൃഷ്ടിച്ച ആഘാതം മാറുന്നതിനു മുമ്പാണ് രണ്ടാം തരംഗത്തെ നേരിടേണ്ടി വന്നത്. വാക്സിൻ ലഭ്യത എല്ലാവർക്കും ഉറപ്പു വരുത്താൻ ബാധ്യതപ്പെട്ട കേന്ദ്ര ഗവൺമെന്റ് ഈ ചുമതലയിൽ നിന്ന് പിറകോട്ട് പോയപ്പോൾ കേരള ഗവൺമെന്റ് എല്ലാവർക്കും വാക്സിൻ ഉറപ്പാക്കും എന്ന നയം മുന്നോട്ടുവച്ചു. ഇതിന് പൊതു സഹായം ഉണ്ടാവണമെന്ന് കർഷകസംഘം ഏരിയാ സെക്രട്ടറി കെ. ഷിജു മാസ്റ്റർ പറഞ്ഞു.

