കീഴരിയൂർ പഞ്ചായത്തിൽ സുരക്ഷ 5 വാഹനങ്ങൾ സജ്ജമാക്കി
കീഴരിയൂർ: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായി മാറുകയാണ്. കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി 5 വാഹനങ്ങൾ പഞ്ചായത്ത് പരിധിയിൽ സൗജന്യ സർവ്വീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്. സുരക്ഷ പാലിയേറ്റിവ് കൊയിലാണ്ടി സോണൽ രക്ഷാധികാരി കെ.കെ. മുഹമ്മദാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സോണൽ ചെയർമാൻ കെ. ഷിജു മാസ്റ്റർ, സുരക്ഷ പഞ്ചായത്ത് കോർഡിനേറ്റർമാരായ പി.കെ. ബാബു, ജമാൽ എന്നിവർ പങ്കെടുത്തു.

