അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം നടത്തി
കൊയിലാണ്ടി: താലൂക്ക് ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4, 5, 6, 7, 8, 9, 10, 11, 12,1718 വാർഡുകയിലെ 100 ഓളം അതിഥി തൊഴിലാളികൾക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക. ഇതിൽ 57 ഓളം കിറ്റ് വിതരണം നടത്തി കഴിഞ്ഞു. കിറ്റ് വിതരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ചേമഞ്ചേരി മൂന്നാം വാർഡിൽ നടന്നു.

കൊയിലാണ്ടി ലേബർ ഓഫീസിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യ കിറ്റ് വിതരണം നടക്കുന്നത്. 23 പഞ്ചായത്തിലും 2 നഗരസഭകളിലുമായി 4300 ഓളം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഇവർക്കുള്ള കിറ്റ് വിതരണം ഞായറാഴ്ചയോടെ പൂർത്തിയാകുമെന്ന് കൊയിലാണ്ടി താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ ഇ ദിനേശൻ പറഞ്ഞു. വിലേജ് ഓഫീസർ സുരേശൻ മാവിലാരി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സജിത, അപർണ സി എ എന്നിവർ സന്നിഹിതരായി.


