KOYILANDY DIARY.COM

The Perfect News Portal

ഗുരു ഓർമ്മയായി

കൊയിലാണ്ടി: നാട്യത്തിലും നടനത്തിലും ഗുരുവായ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം അവസാനമായി കാണാൻ നൂറു കണക്കിനാളുകളാണ് ചേലിയയിലെ വീട്ടിൽ രാവിലെ മുതൽ എത്തിയത്. നിരവധി വർഷം കലാരംഗവുമായി കഴിച്ചുകൂട്ടിയ തലശ്ശേരിയിൽ നിന്നും സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും ശിഷ്യരും പ്രശിഷ്യരുമായ നൂറുകണക്കിനാളുകളാണ് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്.

അതി കാലത്തു മുതൽ ഉച്ചയ്ക്ക് 12 30 വരെ വീട്ടിലും തുടർന്ന് കൊയിലാണ്ടി ടൗൺ ഹാളിലും, പൂക്കാട് കലാലയത്തിലും ചേലിയയിലെ കഥകളി വിദ്യാലയത്തിലും, പൊതുദർശനത്തിനു വെച്ച ശരീരം നാലു മണിക്കു ശേഷം വീണ്ടും അദ്ദേഹത്തിൻ്റെ വീട്ടിലെത്തിച്ചു. ചിതയിലേക്കെടുക്കും വരെ പല നാടുകളിൽ നിന്നുള്ളവർ കാണാനായെത്തിയിരുന്നു.

തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണൻ, മന്ത്രി എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം കെ രാഘവൻ എം പി, എംഎൽഎ മാരായ കെ ദാസൻ, പുരുഷൻ കടലുണ്ടി, സി കെ നാണു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം പി ശിവാനന്ദൻ, 

Advertisements

നഗരസഭാ ചെയർപേഴ്സൺ സുധ കെ.പി.വൈസ് ചെയർമാൻ കെ സത്യൻ,  സ്ഥാനാർത്ഥികളായ കാനത്തിൽ ജമീല, സുബ്രഹ്മണ്യൻ, സച്ചിൻ ദേവ്, ധർമ്മജൻ ബോൾഗാട്ടി, ടി സിദ്ദിഖ്, മനയത്ത് ചന്ദ്രൻ, എൻ.പി. രാധാകൃഷ്ണണൻ, പി വിശ്വൻ, കെ സി അബു, സത്യൻ മൊകേരി, ടി വി.ബാലൻ, മട്ടന്നുർ ശങ്കരൻ കുട്ടി, തുടങ്ങിയവരും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *