ശ്രീനാരായണ ഗുരുദേവൻ്റെ 96-ാം സമാധി ദിനം ആചരിച്ചു
ശ്രീനാരായണ ഗുരുദേവൻ്റെ 96-ാം സമാധി ദിനം കൂട്ട പ്രാർത്ഥനയോടും ഉപവാസത്തോടെയും ആചരിച്ചു. എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണ പരിപാടി സെക്രട്ടറി പറമ്പത്ത് ദാസൻ സമാധിദിന സന്ദേശങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷതവഹിച്ചു.

യൂണിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് മേലെപുറത്ത്, ഒ ചോയിക്കുട്ടി ചേലിയ കെ കെ കുഞ്ഞികൃഷ്ണൻ, പി വി പുഷ്പരാജ്, കെ വി സന്തോഷ്, ശാഖാ ഭാരവാഹികളായ വികെ ഗോവിന്ദൻ, കെ കെ സതീശൻ എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് വി കെ സുരേന്ദ്രൻ നന്ദി പറഞ്ഞു. തുടർന്ന് നടന്ന ഉപവാസത്തിന് യൂണിയൻ ശാഖാ ഭാരവാഹികൾ നേതൃത്വം നൽകി. ഉപവാസം 3മണിക്ക് അവസാനിച്ചു.
