95ന്റെ നിറവില്‍ വിഎസ്.അച്യുതാനന്ദന്

95ന്റെ നിറവില്‍ വിഎസ്.അച്യുതാനന്ദന്. ഔദ്യോഗിക വസതിയില്‍ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആഘോഷം. സീതാറാം യെച്ചൂരി, എ.കെ ആന്റണിയും ഉള്‍പ്പെടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വി.എസ്സിന് ആശംസകള്‍ നേര്‍ന്നു.
വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന ഏവരുടെയും പ്രിയ വി.എസ്സിന് 95ാം പിറന്നാള്‍ ദിനത്തിലും പതിവ് ദിനചര്യങ്ങള്ക്ക് മാറ്റമുണ്ടായില്ല. ആഘോഷങ്ങളില്ലാതെയായിരുന്നു ഇത്തവണത്തെയും പിറന്നാള്‍. ഔദ്യോഗിക വസതിയില്‍ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആഘോഷം.

ആശംസകള്‍ നേരാനെത്തിയവര്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഓരോ ഗ്ലാസ് പായസം നല്കി. പിന്നെ ചില പിറന്നാള്‍ സമ്മാനങ്ങള്‍ അദ്ദേഹം സ്വീകരിച്ചു. ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായ വി.എസ്സിന്റെ ഔദ്യോഗിക വസതിലെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിറ പുഞ്ചിരിയും നന്ദിയുമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.

വി.എസ്സിനുള്ള ആശംസകളിലും പതിവ് തെറ്റിയില്ല. പിറന്നാള്‍ ദിനത്തില്‍ ആദ്യം തന്നെ CPI (M) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആശംസകള്‍ നേരുന്ന ഫോണ്‍. പിന്നീട് എ.കെ ആന്റണി, മറ്റ് മന്ത്രിമാര്‍ എന്നിവരും വി.എസ്സിന് ആശംസകള്‍ നേര്‍ന്നു.

