പ്രതികൾക്ക് കോവിഡ് പോസിറ്റീവ്: കൊയിലാണ്ടി സ്റ്റേഷനിലെ 17 ഓളം പോലീസുകാർ നിരീക്ഷണത്തിൽ
കൊയിലാണ്ടി: കഴിഞ്ഞ ദിവസം വെങ്ങളത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതികൾക്കും, ചേമഞ്ചേരിയിലെ പോക്സോ കേസ് പ്രതിക്കും കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് സ്റ്റേഷനിലെ 17 ഓളം പോലീസുദ്യോഗസ്ഥർ നിരീക്ഷണത്തിലായി. ഇതോടെ സ്റ്റേഷൻ്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. നേരത്തെ പോക്സോ കേസിലെ പ്രതിക്ക് പോസറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് സി.ഐ. അടക്കമുള്ള ഏഴോളം പേർ കോറൻ്റൈനിൽ ആയിരുന്നു. നിലവിൽ കടുത്ത നിയന്ത്രണത്തിലാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

ഇന്നലെ വെങ്ങളത്ത് വെച്ചുണ്ടായ കത്തികുത്തിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് പോസ്റ്റീറ്റീവ് സ്ഥിരീകരിച്ചത്. ഇയാളുടെ അറസ്റ്റുമായി പത്തോളം പോലീസുകാർ ബന്ധപ്പെട്ടതിനെ തുടർന്ന് ഇവരെല്ലാം കോൻ്റീനിൽ പോകേണ്ടി വന്നു. ഇതൊടെ സ്റ്റേഷൻ്റെ പ്രവർത്തനത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. സി.ഐ. ക്കും മറ്റ് പോലീസുകാർക്കും നാളെയാണ് കോവിഡ് പരിശോധന നടത്തുന്നത്.


![]() | ReplyReply allForward |
