KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 27 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 27 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 2, 14, 17, 31, 33, 36, 37, 35 എന്നീ വാർഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ 146 ആർ.ടി.പി.സി.ആർ. ടെസ്റ്റിലും ഇന്ന് നടത്തിയ 101 പേരുടെ ആൻ്റിജൻ പരിശോധനയിലുമാണ് 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പി.സി.ആർ. ടെസ്റ്റ് റിസൾട്ട് പൂർണ്ണമായും എത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഇപ്പോൾ കിട്ടിയ (വൈകീട്ട് 7 മണി) കണക്ക് പ്രകാരം 14-ാം വാർഡിൽ പന്തലായനി സെൻററിൽ 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് 7 പേർക്കാണ് വാർഡ് 14ൽ കോവിഡ് സ്ഥിരീകരിച്ചത്.

വാർഡ് 2 നെല്ലുളിതാഴ 5 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 14 (പന്തലായനി സെൻട്രൽ) – 7, വാർഡ് 17-ൽ (മണമൽ ഹോമിയോ അശുപത്രി ഭാഗം) -1, വാർഡ് 31-ൽ (കോമത്തകര) – 1, വാർഡ് 33 – കൊരയങ്ങാട് – 1, വാർഡ് 35 (ചെറിയമങ്ങാട്) – 8, വാർഡ് 36 (വിരുന്ന്കണ്ടി) – 6, വാർഡ് 37 (ഐസ് പ്ലാൻ്റ് – ബീച്ച് റോഡ്) 2 എന്നിങ്ങനെയാണ് നഗരസഭയിലെ ഇന്നത്തെ കോവിഡ് പോസിറ്റീവിൻ്റെ കണക്കുകൾ ആരോഗ്യ വിഭാഗത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ന് പോസിറ്റീവായ രോഗികളിൽ നിന്ന് കൂടുതൽ ആളുകൾക്ക് സമ്പർക്കമുണ്ടെന്നാണ് അറിയുന്നത്. പല കേസുകൾക്കും ഉറവിടം വ്യക്തമല്ലാത്ത സാഹചര്യം കൂടി പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിൽ കോവിഡ് വ്യാപനമാണ് കൊയിലാണ്ടിയിൽ ഉണ്ടാകാൻ പോകുന്നതെന്ന സൂചനയാണ് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറുന്നത്.

സർക്കാർ നിർദ്ദേശിച്ച ജാഗ്രതാ നിർദ്ധേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അനാവശ്യമായി പുറ്തതിറങ്ങുന്ന പ്രവണത പൂഞണ്ണമായും ഇല്ലാതാ്കകണമെന്നും ചെയർമാൻ പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽ സാനിറ്റൈസറും മാസ്ക്കും നിർബന്ധമാക്കാനും സാമൂഹ്യ അകലം പാലിക്കുന്നെന്ന് ഉറപ്പ് വരുത്താനും ഓരോരുത്തരും ഉത്തരവാദ്ത്വത്തോടെ കടമ നിർവ്വഹിക്കണമെന്നും ചെയർമാൻ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *