KOYILANDY DIARY.COM

The Perfect News Portal

91 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. യുഡിഎഫ് 47 ഇടത്തും എന്‍ഡിഎ ഒരിടത്തും

കൊച്ചി> വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 91 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. യുഡിഎഫ് 47 ഇടത്തും എന്‍ഡിഎ ഒരിടത്തും മുന്നിലാണ് .കൊല്ലത്തും തൃശൂരും എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിലാണ്. ധര്‍മ്മടത്ത് പിണറായി വിജയന്‍36905 വോട്ടിന് മുന്നിലാണ്.മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്‍27142 വോട്ടിന് മുന്നിലാണ്. ഇ പി ജയരാജന്‍ മട്ടന്നൂരില്‍43381 വോട്ടിന് മുന്നിലാണ്. കെ കെ ശൈലജ കൂത്തുപറമ്പില്‍ 12291 വോട്ടിനും തോമസ് ഐസക് 29669 വോട്ടിനും മുന്നിലാണ്. എ കെ ബാലന്‍ തരൂരില്‍ 23068 വോട്ടിനും മുന്നിട്ടുനില്‍ക്കുന്നു.എം എം മണി ഉടുമ്പന്‍ ചോലയില്‍ 1109 വോട്ടിനും മുന്നിലാണ്. കൊല്ലത്തും തൃശൂരും എല്ലാ സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്.
തിരുവനന്തപുരത്ത് 9 എല്‍ഡിഎഫ്, 4 യുഡിഎഫ് 1 എന്‍ഡിഎ
അഡ്വ.വി ജോയ് വര്‍ക്കലയില്‍ 2376 ,അഡ്വ. ബി സത്യന്‍ ആറ്റിങ്ങല്‍ലില്‍ 31906, ഡി കെ മുരളി വാമനപുരത്ത് 4429,കടകംപള്ളി സുരേന്ദ്രന്‍
കഴക്കൂട്ടത്ത് 6861, കെ ആന്‍സലന്‍ നെയ്യാറ്റിന്‍കര 9314 കോവളത്ത് ജമില പ്രകാശം 1799.,സി കെ ഹരീന്ദ്രന്‍ പാറശ്ശാലയില്‍ 10460. സി ദിവാകരന്‍ നെടുമങ്ങാട് 1285, കാട്ടാക്കടയില്‍ ഐ ബി സതീഷ്‌ 849 വോട്ടുകള്‍ക്ക് മുന്നിലാണ്.
അരുവിക്കരയില്‍ ശബരീനാഥ് 12539. നേമത്ത് ബിജെപിയുടെ രാജഗോപാല്‍ 8346., , വട്ടിയൂര്‍കാവില്‍ കെ മുരളീധരന്‍ 3523നും മുന്നിലാണ്
കൊല്ലം എല്‍ഡിഎഫ് തൂത്തുവാരി
കൊല്ലം ജില്ലയില്‍ 11 സീറ്റും എല്‍ഡിഎഫ് സ്വന്തമാക്കി. ആര്‍ രാമചന്ദ്രന്‍ കരുന്നാഗപള്ളിയില്‍1255,ചവറയില്‍ വിജയന്‍പിള്ള 6169, കോവുര്‍ കുഞ്ഞുമോന്‍ 15486, അഡ്വ. അയിഷാ പോറ്റി കൊട്ടാരക്കര 18116, പത്തനാപുരം കെ ബി ഗണേഷ് കുമാര്‍ 21962, പുനലൂരില്‍ രാജു 15179, ചടയമംഗലത്ത് മുല്ലക്കര രത്നാകരന്‍  17146, കുണ്ടറ ജെ മേഴ്സി കുട്ടിയമ്മ 15709, കൊല്ലത്ത് മുകേഷ് 7265ഇരവി പുരം നൌഷാദ് 28803. ചാത്തന്നുര്‍ ജി എസ് ജയലാല്‍ 34407 വോട്ടുകള്‍ക്ക് മുന്നിലാണ്.
കോട്ടയത്ത് രണ്ടിടത്ത് എല്‍ഡിഎഫ്
കോട്ടയം ജില്ലയില്‍ വൈക്കത്ത് സി കെ ആശ 16499, ഏറ്റുമാനുരില്‍ സുരേഷ് കുറുപ്പ് 667വോട്ടുകള്‍ക്ക് മുന്നിലാണ്. പുഞ്ഞാറില്‍ പി സി ജോര്‍ജ്് 13635 വോട്ടുകര്‍ക്ക് മുന്നിലാണ്. പാലയില്‍ കെ എം മാണി, കടുത്തുരുത്തിയില്‍ മോന്‍സ് സി ജോസഫ്, കോട്ടയത്ത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി, ചങ്ങനാശ്ശേരി സി എഫ്  തോമസ്, കാഞ്ഞിരപ്പള്ളി എന്‍

ആലപ്പുഴയില്‍ എല്‍ഡിഎഫ് 7 യുഡിഎഫ് 2
അരൂര് എ എം ആരിഫ് 25676, ചേര്‍ത്തല പി തിലോത്തമന്‍ 2293, ആലപ്പുഴ ടി എം തോമസ് ഐസക് 17503, അമ്പലപ്പുഴ, ജി സുധാകരന്‍ 10830, കുട്ടനാട് തോമസ് ചാണ്ടി 2558, കായംകുളം പ്രതിഭ ഹരി 10143, മാവേലിക്കര ആര്‍ രാജേഷ് 13370 എന്നിവര്‍ വിജയത്തിലേക്ക്
ഹരിപ്പാട് രമേശ് ചെന്നിത്തല 10986, ചെങ്ങന്നൂര്‍ പി സി വിഷ്ണുനാഥ് 1489 മുന്നിലാണ്.

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് 4 ഇടത്ത് ഇടുക്കിയില്‍ 2 ഇടത്ത്
തിരുവല്ലയില്‍ മാത്യു ടി തോമസ് 4591, റാന്നി, രാജു എബ്രഹാം 14482, ആറന്‍മുള വീണ ജോര്‍ജ് 6411, അടൂര് ചിറ്റയം ാപകുമാര്‍ 20715 വോട്ടുകള്‍ക്ക് മുന്നിലാണ്.
കോന്നിയില്‍ യുഡിഎഫിലെ അടൂര്‍ പ്രകാശ് 9967മുന്നിലാണ്.
ഇടുക്കിയില്‍  ദേവികുളത്ത്  എസ് രാജേന്ദ്രന്‍ 4251, ഉടുമ്പന്‍ ചോലയില്‍ എം എം മണി 6072 വോട്ടുകള്‍ക്ക് മുന്നിലാണ്.
തൊടുപുഴ പി ജെ ജോസഫ് 9178, ഇടുക്കി റോഷി അഗസ്റ്റിന്‍ 6127, പീരുമേട് സിറിയക് തോമസ് 1621 മുന്നിലാണ്.

Advertisements

എറണാകുളത്ത് കൂടുതല്‍ സീറ്റിലേക്ക്
കൊച്ചി>എറണാകുളം ജില്ലയില്‍ കഴിഞ്ഞ തവണയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടി . വൈപ്പിനില്‍ എസ് ശര്‍മ 17760, കൊച്ചിയില്‍ കെ ജെ മാക്സി 7386, തൃപ്പൂണിത്തുറയില്‍  എം സ്വരാജ് 2426, മുവാറ്റുപുഴ എല്‍ദോ എബ്രഹാം 9375, കോതമംഗലം ആന്റണി ജോണ്‍ 5817 എന്നിവര്‍ മുന്നിലാണ്.
പെരുമ്പാവൂരില്‍ യുഡിഎഫിലെ എല്‍ദോസ് കുന്നപ്പള്ളി 4116, അങ്കമാലിയില്‍ റോജി എം ജോണ്‍ 8791, ആലുവയില്‍ അന്‍വര്‍ സാദത്ത് 12896, കളമശ്ശേരിയില്‍ പി കെ ഇബ്രാഹിംകുഞ്ഞ് 2358, പറവൂരില്‍ വി ഡി സതീശന്‍ 4975, എറണാകുളത്ത് ഹൈബി ഈഡന്‍ 13111, തൃക്കാക്കര പി ടി തോമസ് 12059, കുന്നത്തുനാട് വി പി സജീന്ദ്രന്‍ 2416, പിറവം അനൂപ് ജേക്കബ് 5781എന്നിവര്‍ മുന്നിലാണ്.

Share news