70 ലക്ഷം രൂപയുടെ സമ്മാനം ചെത്തുതൊഴിലാളിയ്ക്ക്

കോട്ടയം: അഞ്ച് വര്‍ഷത്തോളമായി ലോട്ടറി എടുക്കുന്ന ചെത്തുതൊഴിലാളിയെ തേടി പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. കോട്ടയം പാമ്പാടി മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോനെയാണ് 70 ലക്ഷം രൂപയുടെ സമ്മാനം തേടിയെത്തിയത്. അഞ്ച് വര്‍ഷത്തോളമായി ലോട്ടറിയെടുക്കുന്ന ബിജുമോന്‍ വാങ്ങിയ എല്ലാ ലോട്ടറിയും വീട്ടില്‍ സുക്ഷിക്കുമായിരുന്നു.
വീട്ടിലേക്കു വഴിക്കുള്‍പ്പെടെ സ്ഥലം വാങ്ങേണ്ടി വന്നതിന്റെ കടത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. ചെത്തുതോഴിലിന് ശേഷം കാളച്ചന്ത ജംഗ്ഷനില്‍ ഓട്ടോഡ്രൈവറുടെ ജോലിയും ബിജുമോന്‍ ചെയ്തിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് കോര്‍പറേഷന്‍ ബാങ്ക് പാമ്ബാടി ശാഖയില്‍ ഏല്‍പിച്ചു. പ്രീതിയാണ് ഭാര്യ. മക്കള്‍. അക്ഷയ, അശ്വിന്‍.

