66ാമത് നെഹ്‌റു ട്രോഫി വള്ളം കളി ഓഫീസ് ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പുന്നമടക്കായലില്‍ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു. ആര്‍.ഡി. ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് നെഹ്‌റു ട്രോഫി ബോട്ട് റേസ് ഓഫീസ് പ്രവര്‍ത്തിക്കുക.
നെഹ്‌റുട്രോഫി വള്ളം കളിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. മൈ ട്രിപ്പ് ഹൗസ് ബോട്ട് ഉടമ നിയാസ് യൂനസിന് ആദ്യ ടിക്കറ്റ് കൈമാറി കൊണ്ടാണ് കളക്ടര്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറി വി ആര്‍ കൃഷ്ണ തേജ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.എം.ഇക്ബാല്‍, എം.വി.അല്‍ത്താഫ്, ജോസഫ് വല്ല്യായിക്കല്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹരണ്‍ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ്, ഡി.റ്റി.പി.സി.സെക്രട്ടറി മാലിന്‍, അമ്ബലപ്പുഴ തഹസില്‍ദാര്‍ ആശാ സി.എബ്രഹാം, അബ്ദുള്‍ സലാം ഹബ്ബ തുടങ്ങിയവര്‍ പങ്കെടുത്തു.

