ഫ്‌ളക്‌സ് മാലിന്യത്തിന് തീപിടിച്ചു

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീ യോഗം നടക്കുന്ന ഹാളിന് സമീപം ഫ്‌ളക്സ് മാലിന്യത്തിന് തീപിടിച്ചു. മാലിന്യപുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം 20 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍. ലോണെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കുന്നതിനിടെ ഇന്ന് ഉച്ചയോടേയാണ് സംഭവം. ഇതേസമയം ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 75ഓളം പേര്‍ ഉണ്ടായിരുന്നു.
യോഗം നടക്കുന്ന മുകളിലെ ഹാളിലേക്ക് കറുത്ത പുക ഉയര്‍ന്നതോടെ ഇവിടെയുണ്ടായിരുന്നവര്‍ പരിഭ്രാന്തരാവുകയും പുറത്തേക്കോടുകയുമായിരുന്നു. ഹാളില്‍ നിറയെ പുക നിറഞ്ഞതോടെ ഒന്നും കാണാന്‍ കഴിയാതെ പലരും കൂട്ടിയിടിക്കുയും വീഴുകയും ചെയ്തു. ഇതിനിടെ ഹാളില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടമ്മക്ക് സല്‍ബിലിടിച്ച് പരിക്കേറ്റു. നാലകത്ത് ഷഹന (36)ക്കാണ് പരിക്കേറ്റത്.

പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്ബത്ത് (30), അംഗങ്ങളായ ആശ രവി (52), ഷഹര്‍ബാന്‍ (40), കുടുംബശ്രീ പ്രവര്‍ത്തകരായ സജിത വലിയകത്ത് (33), മകള്‍ ദക്ഷത്ര (8 മാസം), വാലിപറമ്ബില്‍ ജമീല (49), ബിന്ദു ആറുകെട്ടി (43), കണ്ണന്നൂര്‍ അമ്ബലത്ത് വീട്ടില്‍ ഫാത്തിമ (48), എടക്കഴിയൂര്‍ വീട്ടില്‍ സജിത (40), പുല്ലാനി സൗമ്യ (30), പണിക്കവീട്ടില്‍ നെസി (35), ബാകൃഷ്ണന്‍ എടക്കഴിയൂര്‍ വീട്ടില്‍ പ്രേമാവതി (53), മുന്‍പറമ്ബില്‍ പുഷ്പ (55), മുക്രിയകത്ത് സഫിയ (55), ആയിനികുളം വീട്ടില്‍ സംഗീത (36), ചളിയില്‍ വീട്ടില്‍ ഷെറീന (34) എന്നിവരെ തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് പ്രവര്‍ത്തകരെത്തി ചാവക്കാട് താലൂക്ക് ആശുപത്രിയിലില്‍ പ്രവേശിപ്പിച്ചു.

പലര്‍ക്കും ചര്‍ദ്ദിയും ശ്വാസംമുട്ടലുമാണ് അനുഭവപ്പെട്ടത്. അതേ സമയം പഞ്ചായത്ത് വളപ്പില്‍ കൂട്ടിയിട്ടിരുന്ന ഫല്‍ക്സ് അടക്കമുള്ള മാലിന്യക്കൂമ്ബാരത്തിന് എങ്ങനേയാണ് തീപിടിച്ചതെന്ന് അറിയില്ലെന്ന് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്ബത്ത് പറഞ്ഞു.

