സംസ്ഥാനത്തുണ്ടായ എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ ഏഴംഗ സംഘമെന്ന് സൂചന

കൊച്ചി: സംസ്ഥാനത്തുണ്ടായ എടിഎം കൊള്ളയ്ക്ക് പിന്നില്‍ ഏഴംഗ സംഘമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. മോഷണം നടത്തിയതിനുശേഷം ഇവര്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ മൊബൈല്‍ നമ്ബറുകള്‍ തിരിച്ചറിയാന്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
ചാലക്കുടി ഹൈസ്കൂളിന് സമീപത്തെ സിസിടിവിയില്‍ നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. അന്യസംസ്ഥാനക്കാരായ ഏഴംഗ സംഘമാണ് ദൃശ്യത്തിലുള്ളത്. അതിനിടെ, ചാലക്കുടിയില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച വാഹനത്തിലും സമീപത്തും രക്തക്കറ കണ്ടെത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കും നാലരക്കുമിടയിലാണ് കവര്‍ച്ച അരങ്ങേറിയത്.ഇരുമ്ബനത്ത് 25 ലക്ഷവും കൊരട്ടിയില്‍ 10.6 ലക്ഷം രൂപയും നഷ്ടപ്പെട്ടു. രണ്ടിടത്തേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

കൊച്ചിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്ബനത്ത് പുതിയറോഡ് ജങ്ഷനില്‍ എസ്ബിഐയുടെ എടിഎമ്മാണ് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പണം കവര്‍ന്നത്. വെള്ളിയാഴ്ച പുലച്ചെ 3.24നാണ് സംഭവം. പതിവ് പരിശോധനയ്ക്ക് രാവിലെ ബാങ്കിന്റെ സൂപ്പര്‍വൈസര്‍മാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്.

