
ഹൈദരാബാദ്: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. നന്നായി പെരുമാറിയശേഷം പോലീസിന് കൈമാറി. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ എലുരു ടൗണിലാണ് സംഭവം. പ്രദേശത്തെ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ രാംബാബു (40) ആണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന്റെ പേരില്‍ നാട്ടുകാരുടെ ക്രൂരമായ ശിക്ഷാവിധിക്ക് വിധേയനായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവരികയായിരുന്നു.
ഇതിനിടെ 18 കാരിയായ പെണ്‍കുട്ടി ഗര്‍ഭിണി ആവുകയും ചെയ്തു. വിവരമറിഞ്ഞ രാംബാബു ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് നല്‍കി. അതു കഴിച്ച പെണ്‍കുട്ടിയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടായപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയുന്നതിനിടെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ഇയാളെ പിടികൂടി മര്‍ദിച്ച ശേഷം തിരക്കേറിയ റോഡിലൂടെ നഗ്‌നനാക്കി പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിച്ചുകൊണ്ടുപോവുകയായിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് രാംബാബുവിനെ വിശദമായി ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

