56 കാരിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവിനെതിരെ കേസ്

പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന 56 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. കല്ലോട് കേളോത്ത് ശരതിനെതിരെയാണ് (24) കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബഹളം കേട്ട് തൊട്ടടുത്ത മുറിയില്‍ നിന്ന് മകന് എത്തിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വൈദ്യപരിശോധന നടത്തി.
