തിക്കോടി മത്സ്യബന്ധന വഞ്ചിമറിഞ്ഞ് ആറ് പേർക്ക് പരുക്ക് പരിeക്കറ്റു

കൊയിലാണ്ടി: തിക്കോടി മത്സ്യബന്ധന വഞ്ചിമറിഞ്ഞ് ആറ് പേർക്ക് പരുക്ക് പരിeക്കറ്റു. തിക്കോടിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ തൃമധുരം വഞ്ചിയാണ് ശക്തമായ തിരമാലയിൽ പെട്ട് മറിഞ്ഞത്. പരിക്കേറ്റ തിക്കോടി കോടി ക്കൽ മന്നത്ത് രാജേഷ് (40), തിക്കോടി കോടിക്കൽ വടക്കെ മന്നത്ത് പ്രജിത്ത് (ജിത്തു ) (33), തിക്കോടി, കോടിക്കൽ മന്നത്ത് രാകേഷ് (38), തിക്കോടി കോടിക്കൽ പി.വി.ഹൗസിൽ ജിത്തു (38), തുടങ്ങിയവരെ താലൂക്ക് ആശുപത്രിയിലും, തിക്കോടി കോടിക്കൽ ലക്ഷം വീട് അശോകൻ (59). ,കോടിക്കൽ ഇബ്രാഹിം (55) തുടങ്ങിയവരെ മാഹി ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച കാലത്ത് മത്സ്യ ബന്ധനത്തിനായി പോകവെ തിക്കോടി കടലിൽ ഒന്നര കിലോമീറ്റർ അകലെ വെച്ച് കാലത്ത് 7.30 ഓടെയാണ് അപകടമുണ്ടായത്. തിരമാലയിൽ പെട്ട് വഞ്ചിമറിയുകയായിരുന്നു. കടലിലെക്ക് തെറിച്ചുവീണ മത്സ്യതൊഴിലാളികൾ മറിഞ്ഞ വഞ്ചിയിൽ പിടിച്ച് ഒരു മണിക്കൂറോളം പിടിച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ അതു വഴി പോയ മൂകാംബിക വഞ്ചിയിലെ മത്സ്യതൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.

കൊയിലാണ്ടിയി

