53 വയസുള്ള സ്‌ത്രീയേയും നടപന്തലില്‍ തടഞ്ഞ് പ്രതിഷേധം

സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ 53 വയസുള്ള സ്‌ത്രീയേയും നടപന്തലില്‍ തടഞ്ഞ് പ്രതിഷേധം. മലകയറുന്നത് യുവതിയാണെന്ന് പ്രചരിപ്പിച്ചാണ് പ്രതിഷേധക്കാര്‍ നടപന്തലില്‍ ബഹളമുണ്ടാക്കിയത്. ഇത് രണ്ടാം തവണയാണ് അവര്‍ ദര്‍ശനം നടത്താന്‍ എത്തുന്നത്. ഭയപ്പെടുത്തുംവിധമായിരുന്നു പ്രതിഷേധം.
ഭര്‍ത്താവിനും മകനുമൊപ്പം ഇരുമുടിക്കെട്ടുമേന്തിയെത്തിയ സ്‌ത്രീയേയാണ് അവഹേളിച്ചത്. കഴിഞ്ഞ തവണ ഒരു പ്രശ്‌നവും കൂടാതെ ദള്‍ശനം കഴിഞ്ഞ് മടങ്ങിയവരെയാണ് ഇത്തവണ തടഞ്ഞത്. പ്രായഭേദമെന്നേ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും അക്രമികള്‍ തടയുകയാണ്.

50 വയസിന് താഴെയുള്ള സ്ത്രീയാണ് ശബരിമലയിലേക്ക് എത്തുന്നത് എന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം ഉയരുകയായിരുന്നു. എന്നാല്‍ 53 വയസുണ്ടെന്ന് തീര്‍ത്ഥാടക അറിയിച്ചു.

