500 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്: തിരുവമ്പാടി അത്തിപ്പാറയില്‍ വച്ച് 500 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍ . അത്തിപ്പാറ സ്വദേശി കോമ്പാറ ജിതിന്.കെ. കെ യെ ആണ് താമരശ്ശേരി എക്സൈസ് പിടികൂടിയത്. കഞ്ചാവ് ബൈക്കില്‍ കടത്തിക്കൊണ്ടു വരുകയായിരുന്നു ഇയാള്‍ .
തിരുവമ്പാടി സ്കൂളുകള്‍ കേന്ദ്രീകരിച്ചു മറ്റും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു ഇയാള്‍ കുറേക്കാലമായി താമരശ്ശേരി എക്സൈസ് ന്റെ നിരീക്ഷണത്തിലായിരുന്നു. താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത് .

