KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ശക്തി തിയറ്റേഴ്സിന്റെ 50 വർഷത്തെ ചരിത്രം ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സിന്റെ 50 വർഷത്തെ ചരിത്രം ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം “ഫസ്റ്റ് ബെൽ ” യൂടൂബിൽ റിലീസ് ചെയ്തു. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പ്രകാശനം നിർവ്വഹിച്ചു. ശ്രീരുദ്ര ഫൗണ്ടേഷൻ സംഘടിപ്പിച്ച തായമ്പകോത്സവ സമാപന വേദിയിൽ വെച്ചായിരുന്നു പ്രകാശനം.

പ്രശസ്തനടൻ സന്തോഷ് കീഴാറ്റൂർ, കലാനിരൂപകൻ എൻ. പി. വിജയകൃഷ്ണൻ. എൻ. ഇ ഹരികുമാർ പി. വി. രാജു, ഇ. കെ. പ്രജേഷ് ഡോക്യുമെന്ററിയുടെ സംവിധായകൻ എൻ. കെ. മുരളി എന്നിവർ സന്നിഹിതരായിരുന്നു. കുറുവങ്ങാട്ടെ തൊഴിലിന്റെയും കലയുടെയും വൈവിദ്യങ്ങൾ കൂടി ചിത്രികരിച്ച ഡോക്യുമെന്ററിയുടെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചത് അനിൽ മണമലാണ്.

സംഗീതം പാലക്കാട് പ്രേംരാജ് അനിൽ എ. കെ, സുമേഷ് കെ. കെ., പ്രജേഷ് ഇ. കെ. രജനി, സി. കെ, മേഘരാജ് എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി പ്രവർത്തിച്ചു.

Advertisements
Share news