അമ്പതാം വാർഷികാഘോഷത്തിൻറെ ഭാഗമായി 50 വനിതാ പൊലീസ് ഉദ്യോഗസ്ഥർ രക്തം നൽകി
കോഴിക്കോട്: കോഴിക്കോട് വനിതാ പൊലീസ് സ്‌റ്റേഷൻറെ അമ്പതാം വാർഷികാഘോഷത്തിൻറെ ഭാഗമായി 50 വനിതാ പൊലീസ് ഉദ്യോഗസ്ഥർ രക്തം നൽകി. കോട്ടപ്പറമ്പ് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തം നൽകിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമീഷണർ കെ ഇ ബൈജു അധ്യക്ഷനായി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ആർ രഗീഷ് എന്നിവർ സംസാരിച്ചു.

