50 പൊതി കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: 50 പൊതികഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പുവ്വാട്ടുപറമ്പ് കോടിപ്പറമ്പത്ത് താഴം വീട്ടിൽ ഷംസീർ (30) നെയാണ് കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇൻസ്പെക്ടർ പി. സജിത്ത് കുമാറും സംഘവും റെയ്ഡ്
നടത്തുന്നതിനിടെ മാവൂർ റോഡിലെ കായലം താഴ്വാരം ബസ് സ്റ്റോപ്പിൽ കഞ്ചാവ് വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഇയാളെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുവ്വാട്ടുപറമ്പിലെ മൊത്ത കച്ചവടക്കാരനാണ് ഇയാളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. റെയ്ഡിന് സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, പ്രദീപ്, സന്തോഷ് ചെറു വോട്ട്, ഡ്രൈവർ സന്തോഷ്. നേതൃത്വം നൽകി.

