41 വർഷത്തെ കാത്തിരിപ്പ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് മെഡൽ
ടോക്യോ ഒളിമ്ബിക്സ് പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോര്‍ അറ്റാക്കിംഗില്‍ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്ബോള്‍ ജര്‍മനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രന്‍ജിത്ത് ഗോള്‍ നേടി.

തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോര്‍ ചെയ്തു. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഗോള്‍ അടിച്ച് സ്കോര്‍ 3-1 ല്‍ നിന്ന് 3-2 ലേക്ക് ഉയര്‍ത്തി. പിന്നീട് ഹര്‍മന്‍പ്രീത് ഗോള്‍ വല കുലുക്കി സ്കോര്‍ 3-3 ല്‍ എത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകള്‍ പിറന്നത് മൂന്നാം ക്വാര്‍ട്ടറിലാണ്. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര് ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.

