KOYILANDY DIARY.COM

The Perfect News Portal

മുംബൈയിൽ പുതിയ 39 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്രയിൽ 66 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 39 പുതിയ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ കോവിഡ് ബാധിച്ച് 45-കാരി മരിച്ചു. ഈ മേഖലയിലെ ആദ്യത്തെ മരണമാണിത്. ഇതോടെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ എട്ടുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

ടൈഫോയിഡിന് 10 ദിവസമായി ചികിത്സയിലായിരുന്നു സ്ത്രീ. വെള്ളിയാഴ്ച രാവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി. കോവിഡ് -19 പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്നതിന് മുമ്പ് തന്നെ മരിച്ചു. മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും അടച്ചസ്ഥലങ്ങൾ ഒഴിവാക്കാനും പൊതുസ്ഥലങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

 

നിലവിൽ ഒൻപത് രോഗികൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും 20 രോഗികൾ വീട്ടിൽ നിരീക്ഷണത്തിലാണെന്നും കെഡിഎംസി മെഡിക്കൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ ഹെൽത്ത് ഓഫീസർ ഡോ. ദീപ ശുക്ല പറഞ്ഞു. ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവർ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും കോവിഡ് മുൻഗണനാ പരിശോധനയ്ക്ക് വിധേയരാകുകയും വേണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Advertisements
Share news