33 ഔഷധരാസമൂലകങ്ങളുടെ വില കുറച്ച് ഉത്തരവായി

മലപ്പുറം: ജീവന്‍ രക്ഷാമരുന്നുകളിലേതടക്കം 33 ഔഷധരാസമൂലകങ്ങളുടെ വില കുറച്ച് ഉത്തരവായി. കിടത്തിചികിത്സയില്‍ അനിവാര്യമായ 31 തരം ഐ.വി ഫ്ലൂയിഡുകളെ വില നിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടുമുണ്ട്. ഏപ്രിലില്‍ വില കുറച്ച മരുന്നുകളുടെ വില വീണ്ടും കുറയ്ക്കുന്നുണ്ട്.
രക്താര്‍ബുദ ചികിത്സയില്‍ ഉപയോഗിക്കുന്ന ഇമാറ്റിനിബ് 400 എം.ജി ഗുളികക്ക് 2015 ഏപ്രിലില്‍ 296.27 രൂപയായിരുന്നു വില. ഈ ഏപ്രിലില്‍ 288.24 ആയി. ഇനിയിത് 213.32 ആകും.

പാരസെറ്റാമോള്‍ 500 എം.ജിക്ക് ഒരെണ്ണത്തിന് 83 പൈസയായി.പ്രമേഹത്തിനുള്ള മെറ്റ്ഫോര്‍മിന്‍ 500 എം.ജിക്ക് ഗുളികയോന്നിന് 1.72 ആയിരുന്നു വില. ഇത് രണ്ടു തവണയായി കുറഞ്ഞ് 1.39 രൂപയിലെത്തി.

വില കുറഞ്ഞ മരുന്നുകളും പുതിയ വിലയും ഇപ്രകാരം :

1 . ഡൈക്ളോഫെനക് 50 എം.ജി ( 1.77) 2. സെട്രിസിന്‍ 10 എം.ജി (1.53) 3. അമോക്സിലിന്‍ 250 എം.ജി (2.05) 4. ഫ്ലൂക്കോനസോള്‍ 150 എം.ജി (10.99) 5. പ്രോപ്പനോള്‍ 40 എം.ജി (2.59) 6. ഒന്‍ഡന്‍സെട്രോണ്‍ 4 എം. ജി (5.43) 7.ഫിനോബാര്‍ബിടോണ്‍ 60 എം .ജി (1.64) 8. സെഫ്ട്രിയക്സോന്‍ 250 എം.ജി (22.90) 9. അസത്തിയോപ്രിന്‍ 50 എം.ജി (9.02) 10 . പന്റൊപ്രസോള്‍ 40 എം.ജി (41.32 )
