ആർ യു ജയശങ്കറിന്റെ 27ാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: ആർ യു ജയശങ്കർ അനുസ്മരണം: സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ആർ യു ജയശങ്കറിന്റെ 27ാം ചരമ വാർഷികം ആചരിച്ചു. കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം കെ ഷിജുമാസ്റ്റർ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. എൻ കെ ഭാസ്കരൻ അധ്യക്ഷനായിരുന്നു.

ഏരിയ കമ്മിറ്റി അംഗം കെ ദാസൻ, സി കെ ഹമീദ്, എം പത്മനാഭൻ, പി പി രാജീവൻ എന്നിവർ സംസാരിച്ചു. മികച്ച അംഗനവാടി വർക്കർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഉഷാകുമാരിയെയും, എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.

