പയ്യോളി വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനും ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി മേലടി ഫിഷറീസ് സ്കൂളിൽ വച്ച് സൗജന്യ കണ്ണു പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു പരിപാടി കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദീപു സി എസ് ഉദ്ഘാടനം ചെയ്തു വടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അബ്ദുൽ സലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ മുസ്തഫ അധ്യക്ഷൻ വഹിച്ചു ഡോ : അശ്വതി രാമചന്ദ്രൻ മുഖ്യാതിഥിയായി റൈസ (വാർഡ് കൗൺസിലർ ) മാജിത,മുജീബ് (ബീറ്റ് 13 ഓഫീസർ) അനുഷ (ബീറ്റ് 12 ഓഫീസർ ) അഖിൽ ലക്ഷ്മണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി



