KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി

മലപ്പുറം: മലപ്പുറം കണ്ണമംഗലം തോട്ടശ്ശേരിയറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി ഫസലു നഹീം (39)മാണ് 26,95000 രൂപയുമായി കസ്റ്റഡിയിലായത്. ഇയാൾ ഓടിച്ച കെ എൽ 10 ബിജെ0146 സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം.

Advertisements

ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം  കൊണ്ടുവന്നിരുന്നത്.