250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: 250 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. കടലുണ്ടി സ്വദേശി യൂസഫി(26) നെയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. പ്രജിത്തും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. ചാലിയം അങ്ങാടിയില്‍ നിന്നും ലൈറ്റ് ഹൗസിലേക്ക് പോകുന്ന റോഡില്‍വച്ചാണ് ഇയാളെ പിടികൂടിയത്. ചെറിയ പൊതികളാക്കി കഞ്ചാവ് വില്‍ക്കുന്നതാണ് ഇയാളുടെ പതിവ്.
പ്രിവന്റീവ് ഓഫീസര്‍ പി. അനില്‍ദത്ത്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ എന്‍.എസ്. സന്ദീപ്, ടി.കെ . രാഗേഷ്, എന്‍. ജലാലുദ്ദീന്‍, വി.എ. മുഹമ്മദ് അസ്ലം, വി. അശ്വിന്, എക്സൈസ് ഡ്രൈവര്‍ പി. സന്തോഷ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

