പ്രതിഭാ സംഗമം 2024 കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എം.എൽ.എ അനുമോദിക്കുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിനകത്തുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളെയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച , എന്നാൽ മണ്ഡലത്തിൽ സ്ഥിരതാമസക്കാരുമായ വിദ്യാർത്ഥികളിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തവരെയുമാണ് അനുമോദിക്കുന്നത് . 2024 ജൂൺ 8 ന് ശനിയാഴ്ച കൊയിലാണ്ടി ഇ.എം എസ് ടൗൺഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എം എൽ എ , ശ്രീമതി കാനത്തിൽ ജമീല കുട്ടികൾക്ക് പുരസ്കാരങ്ങൾ കൈമാറും .
