2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്: ധനമന്ത്രി നിര്‍മല സീതാരാമന്

ഡല്‍ഹി: 2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്.ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ കുടുംബങ്ങളിലും ലഭ്യമാക്കും.
ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഇളവ് കൊണ്ടുവരും. ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടി പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡന്‍ പെന്ഷന് പദ്ധതി കൊണ്ടുവരും. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരുമാനമുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുക.

