2019ലെ തെരഞ്ഞെടുപ്പ് ഇസ്ലാമും ഭഗവാനും തമ്മില്‍-ബി.ജെ.പി എം.എല്‍.എ

ബലിയ (യു.പി): 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ‘ഇസ്ലാമും ഭഗവാനും’ തമ്മിലും ‘പാകിസ്താനും ഇന്ത്യയും’ തമ്മിലുമായിരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. ‘ഇൗ രാജ്യത്തെ ആദരണീയരായ ജനങ്ങള്‍ തീരുമാനിക്കുക, ഇസ്ലാമാണോ ഭഗവാനാണോ ജയിക്കുക എന്ന്’; ഒരു പൊതുയോഗത്തില്‍ എം.എല്‍.എ പറഞ്ഞു.
ഭാരത് ഭക്തിയും വിഭക്തിയും (വിഘടനവാദികള്‍) തമ്മിലായിരിക്കും മത്സരം. ബി.ജെ.പിയാണ് ജയിക്കുന്നതെങ്കില്‍ ഇൗ രാജ്യത്തെ ജനം ആഹ്ലാദിക്കും. പ്രതിപക്ഷമാണ് സര്ക്കാറുണ്ടാക്കുന്നതെങ്കില്, പാകിസ്താനിലായിരിക്കും വാദ്യമേളങ്ങളുയരുക. ഇസ്ലാമിെന്റയോ ഭഗവാെന്റയോ? -ആരുടെ കൂടെയെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക.

ഉന്നാവില്‍ 17കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ കുറ്റാരോപിതനായ എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കാറിന് പിന്തുണയുമായും ഇയാള്‍ രംഗത്തെത്തിയിരുന്നു. ”ആരാണ് മൂന്നുമക്കളുടെ അമ്മയെ ബലാത്സംഗം ചെയ്യുക” എന്നായിരുന്നു എം.എല്‍.എയുടെ ചോദ്യം.

