19-ന് റേഷന്‍ വ്യാപാരികള്‍ കരിദിനം ആചരിക്കും

കോഴിക്കോട്: ഓള് കേരള റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാനകമ്മിറ്റിയംഗം റോയിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ 19-ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ അളന്ന് വിതരണം നടത്താന്‍ ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദനം.
റോയിയെ ആക്രമിച്ച തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും കൂട്ടുനിന്ന സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതുവരെ ആലുവ താലൂക്കിലെ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലിയും അറിയിച്ചു.

