KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : സ്വാതന്ത്രദിനത്തിൻ്റെ 75 – വാർഷികത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന ഭാഗമായി നടത്തിയ മതേതരത്വം ഇന്ത്യയുടെ മതം എന്ന വിഷയത്തിൽ കൊയിലാണ്ടിയിൽ നടന്ന സംവാദം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഹൈതമി അധ്യക്ഷത വഹിച്ചു.

 

എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി വിഷയം അവതരിപ്പിച്ചു. അശ്വിൻ ദേവ് (സി.പി.എം), അരുൺ മണമൽ (കോൺഗ്രസ്), സമദ് പൂക്കാട് (മുസ്ലിം ലീഗ്), എൻ.വി.ബാലകൃഷ്ണൻ, അബ്ദുറസാക്ക് റഹ്മാനി (എസ്.വൈ.എസ് ), എം.കെ. സുരേഷ് ബാബു  (പി.ടി.എ പ്രസിഡൻ്റ് ) അഹമ്മദ് ഫൈസി കടലൂർ (സമസ്ത ), സി.പി.എ സെലാം, അഹമ്മദ് ദാരിമി, അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു.

Share news