KOYILANDY DIARY.COM

The Perfect News Portal

മാവൂർ ബസ് സ്റ്റാന്റിനു സമീപം ജ്വല്ലറിയിൽ മോഷണം

മാവൂർ ബസ് സ്റ്റാന്റിനു സമീപം ജ്വല്ലറിയിൽ മോഷണം. മാവൂർ കെട്ടാങ്ങൽ റോഡിലുള്ള പാഴൂർ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഒരു കിലോയോളം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം.

ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നിരിക്കുന്നത്. പരാതിയെത്തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജ്വല്ലറിയിൽ പരിശോധന നടത്തി. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു, അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനൻ, മാവൂർ സി.ഐ കെ.വിനോദൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Share news