KOYILANDY DIARY.COM

The Perfect News Portal

ചക്കിട്ടപ്പാറയിൽ 17 വയസുകാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: ചക്കിട്ടപ്പാറയിൽ 17 വയസുകാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസൻ്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ വെച്ചാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ സഹോദരനെയും അമ്മയെയും മുൻപ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
.
.
അതിനാൽ ബിനുവിൻ്റെ മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബവും രംഗത്തെത്തി. പുറത്ത് നിന്ന് എത്തുന്നവർ ഉന്നതിയിൽ ഉള്ളവരെ ലഹരിക്ക് അടിമപ്പെടുത്തുന്നുണ്ടെന്നും അതിനാൽ തുടർച്ചയായ മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് ഊരുമൂപ്പൻ ബാലനും ആരോപിച്ചു. സംഭവത്തിൽ പെരുവണ്ണാമുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Share news