16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മത്സ്യ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

അമ്പലപ്പുഴ: 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മത്സ്യ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി അഴിയകത്ത് തോപ്പില്‍ കാസിമി(56)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 4 ഓടെയായിരുന്നു സംഭവം.
സ്‌കൂട്ടറില്‍ മത്സ്യവില്‍പ്പനക്കെത്തിയ ഇയാള്‍ കരുമാടിയിലുള്ള ഒരു വീട്ടില്‍കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Advertisements

