കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ 15-ാമത് കൺവെൻഷൻ താമരശ്ശേരിയിൽ വെച്ചു നടന്നു

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ 15-ാമത് (മലയോര കൺവെൻഷൻ) കൺവെൻഷൻ താമരശ്ശേരിയിൽ വെച്ചു നടന്നു. കൺവെൻഷൻ സംഘടനയുടെ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സികുട്ടിവ് മെമ്പർ എം മൻസൂർ, കെ. സി. സി. എൽ ചെയർമാൻ കെ ഗോവിന്ദൻ, കെ.സി.സി. എൽ ഡയറക്ടർ രഘുനാഥ്, സംസ്ഥാന കമ്മറ്റി അംഗം അഫ്സൽ പി പി, ടീംസ് കമ്പനി മാനേജിങ്ങ് ഡയറക്ടർ വിനോദ്കുമാർ കെ, ചെയർമാൻ വി ആർ റജിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ. എസ് ജയദേവ് സാമ്പത്തിക റിപ്പോർട്ടും, ടി. വാസുദേവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേരളത്തിലെ ഗ്രാമീണ ഇൻ്റർനെറ്റ് വ്യാപനത്തിന് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സ്വയം തൊഴിൽ സംരംഭകരായ കേരള വിഷൻ ഓപ്പറേറ്റർമാർക്ക് ‘ഇൻ്റർ നെറ്റ് വ്യാപന സബ്ബ് സിഡിയും, ഏറ്റവും കുറഞ്ഞ നിരക്കിൽ സബ്ബ് സിഡിയോടു കൂടി സോളാർ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നും സഹായങ്ങൾ നൽകണമെന്നും കൺവെൻഷനിൽ പ്രമേയമായി വന്നു. Coa താമരശ്ശേരി മേഖല സെക്രട്ടറി ഷൈജോ പോൾ സ്വാഗതവും സുധീഷ് കുമാർ എൻ നന്ദിയും പറഞ്ഞു.
