KOYILANDY DIARY.COM

The Perfect News Portal

മുബൈ ഭീകരാക്രമണത്തിനു 15 വയസ്സ്. വീര മൃത്യുവരിച്ച ധീര യോദ്ധാക്കളെ അനുസ്മരിച്ചു

മുബൈ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീര യോദ്ധാക്കളെ അനുസ്മരിച്ചു. ഭീകരാക്രമണത്തിന് നവംബർ 26ന് 15 വർഷം പൂർത്തിയായ വേളയിൽ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഓർമ്മ ദിനം ആചരിച്ചത്. കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ് കെയർന്റെ നേതൃത്വത്തിൽ ഭീകരതക്ക് എതിരെ സമാധാന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ (താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, ചെറുകുളം, കൊയിലാണ്ടി, വടകര, കോഴിക്കോട് മെഡിക്കൽ കോളേജ്) പുഷ്പാർച്ചനയും ദീപം തെളിയിക്കലും നടന്നു.
ഇതിന്റെ ഭാഗമായി ഇതിന്റെ ഭാഗമായി കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കാലിക്കറ്റ് ഡിഫൻസിന്റെ കൊയിലാണ്ടി ഏരിയയിലെ മെമ്പർമാരും കുടുംബാംഗങ്ങളും ഒത്തുചേർന്നു. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ S I തങ്കരാജൻ തിരിതെളിയിച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഹരിനാരായണൻ മുചുകുന്ന്, മണികണ്ഠൻ മുത്താമ്പി, രാമകൃഷ്ണൻ ചെങ്ങോട്ടുകാവ് എന്നിവർ പ്രഭാഷണം നടത്തി. മനോജ് പൂക്കാട് സ്വാഗതവും സുഭാഷ് അരിക്കുളം നന്ദിയും പറഞ്ഞു.
Share news