കോഴിക്കോട് 15 കാരി ആത്മഹത്യ ചെയ്തു
കോഴിക്കോട്: കോഴിക്കോട് 15 കാരി ആത്മഹത്യ ചെയ്തു. ചേവായൂർ സ്വദേശി രമേശിൻ്റെ മകൾ തീർത്ഥയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പിതാവിൻ്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടുകാർക്കൊപ്പം പുറത്ത് പോയ കുട്ടി തിരികെ വരാൻ വൈകി. ഇതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.



