KOYILANDY DIARY.COM

The Perfect News Portal

14ാം നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്നു തുടക്കമായി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.

തിരുവനന്തപുരം> 14ാ നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്നു തുടക്കമായി. രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ  ചെയ്തു പ്രോടേം സ്പീക്കര്‍ എസ് ശര്‍മയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്.

വള്ളിക്കുന്നില്‍ നിന്നുള്ള  അബ്ദുള്‍ ഹമീദ് മാസ്റര്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് . പിന്നീട് ഗുരുവായൂരില്‍ നിന്നുള്ള കെ വി അബ്ദുള്‍ ഖാദര്‍ സത്യപ്രതിജ്ഞ. മഞ്ചേശ്വരത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട അബ്ദുള്‍ റസാഖ് കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്.എറണാകുളത്തുനിന്നുള്ള ഹൈബി ഈഡനും വട്ടിയൂര്‍ക്കാവില്‍നിന്നുള്ള കെ മുരളീധരനും ഇംഗ്ളീഷിലും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തമിഴിലുമാണ് പ്രതിജ്ഞയെടുത്തത്.137ാമത് അംഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്. 139മത് അംഗമായി കോവളത്തുനിന്നുള്ള എം വിന്‍സെന്റ് ആണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്. പ്രോടേം സ്പീക്കറായി എസ് ശര്‍മ ഗവര്‍ണര്‍ക്ക് മുമ്പാകെ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

നാളെയാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. പി.ശ്രീരാമകൃഷ്ണനാണ് ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.  യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 24നാണ് സമ്പൂര്‍ണ സമ്മേളനം ആരംഭിക്കുക.

Advertisements

rajagopal

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ 14ാം നിയമസഭയിലെ 140 അംഗങ്ങളില്‍ 44 പേര്‍ പുതുമുഖങ്ങളാണ്. അതിലെ എട്ട് വനിതാ അംഗങ്ങളില്‍ മൂന്ന് പേരും പുതുമുഖങ്ങളാണ്. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ഇത്തവണ സഭാംഗങ്ങളാണ്. ബിജെപിയുടെ ആദ്യനിയമസഭാ അംഗമായ  ഒ രാജഗോപാല്‍ 89-മത്തായി സത്യപ്രതിജ്ഞ ചെയ്തു , ഭരണകക്ഷിയായ എല്‍ഡിഎഫിന് 91 അംഗങ്ങളും പ്രതിപക്ഷമായ യുഡിഎഫിന് 47 എംഎല്‍എമാരും ഉണ്ട്. സ്വതന്ത്രനായി പൂഞ്ഞാറില്‍നിന്ന് ജയിച്ച പി സി ജോര്‍ജ് സഗൌരവം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത് . വി എസ് അച്യുതാനന്ദനാണ് മുതിര്‍ന്ന അംഗം . പട്ടാമ്പിയില്‍നിന്നുള്ള മുഹമ്മദ് മുഹസിന്‍ ആണ് പ്രായം കുറഞ്ഞ അംഗം.

 

Share news