KOYILANDY DIARY

The Perfect News Portal

അഴിമതി ആരോപണം കൊയിലാണ്ടി നഗരസഭ കൗൺസിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

അഴിമതി ആരോപണം കൊയിലാണ്ടി നഗരസഭ കൗൺസിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നഗരസഭ പുളയഞ്ചേരികുളം നവീകരിച്ച് നീന്തൽകുളം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് മണ്ണ് നിക്കംചെയ്തതിൽ 676260 രൂപയുടെ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പേയത്.

കൗൺസിൽ തുടങ്ങിയ ഉടനെ പ്രതിപക്ഷ നേതാവ് പി. രത്‌നവല്ലി ടീച്ചർ അഴിമതി ആരോപണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭരണപക്ഷം ഈ അജണ്ട ഇപ്പോൾ ചർച്ചക്കെടുക്കാൻ കഴിയില്ലെന്നും പിന്നീട് ചർച്ചചെയ്യാമെന്ന് ചെയർപേഴ്സൺ അറിയിച്ചെങ്കിലും പ്രതിപക്ഷം അതിന് വഴങ്ങിയില്ല തുടർന്ന് മുദ്രാവാക്യവിളിയും ശക്തമായ പ്രതിഷേധവുമായി ഇറങ്ങിപ്പോകുകയായിരുന്നു.

യുഡിഎഫ് കൗൺസിലർമാർക്കൊപ്പം ബിജെപി കൗൺസിലർമാരും യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. പുറത്തേക്കിറങ്ങിയ കൗൺസിലർമാർ നഗരസഭാ കവാടത്തിന് മുന്നിൽ ഏറെ നേരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കൗൺസിൽ നേതാക്കളായ പി. രത്‌നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ. എം. നജീബ്, മനോജ് പയറ്റുവളപ്പിൽ, എ. അസീസ് മാസ്റ്റർ, കേളോത്ത് വത്സരാജ്, ജിഷ പുതിയേടത്ത് എന്നിവർ പറഞ്ഞു.

Advertisements