KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐ(എം) പ്രതിഷേധ മാർച്ച്

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐ(എം) പ്രതിഷേധ മാർച്ച് നടത്തി. വടകര പാർലമെൻ്റ് അംഗം കെ. മുരളീധരൻ കാണിക്കുന്ന അനാസ്ഥക്കെതിരെയും, കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥപിക്കണമെന്നും നിരവധി ആവശ്യങ്ങളുയർത്തിയാണ് സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്യുജ്ജ്വല മാർച്ച് നടത്തിയത്.

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് കേന്ദ്രീകരിച്ച് നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന് പ്രകടനമായി സ്റ്റേഷനിലേക്ക് നീങ്ങിയ മാർച്ച് സ്റ്റേഷന് നൂറ് മീറ്റർ അകലെ വെച്ച് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം വടംകെട്ടി തടഞ്ഞു നിർത്തി. തുടർന്ന് നടത്തിയ പ്രതിഷേധ സമരം സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി റെയിൽവെയോട് കേന്ദ്ര സർക്കാരും പാർലമെൻ്റ്ംഗവും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും. നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് അടിയന്തരമായി പുനസ്ഥാപിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടയന്തര പരിഹാരം കാണമെന്നും മുഹമ്മദ് ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു. ആവശ്യമായ ജീവനക്കാരെ നിയമിച്ച് ടിക്കറ്റ് കൌണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കി സ്റ്റേഷനിലെ മറ്റ് അടിസ്ഥാന സൌകര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

Advertisements

ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. വിശ്വൻ മാസ്റ്റർ ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സിപിഐഎം നേതാക്കളായ ബി. ബാബുരാജ്, എം.എം. സുഗതൻ മാസ്റ്റർ, സി. അശ്വനീ ദേവ്, കെ, ഷിജു, പി.കെ ഭരതൻ, പി.വി. സത്യനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി. കൊയിലാണ്ടി പോലീസിന് പുറമെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.