KOYILANDY DIARY.COM

The Perfect News Portal

പതിനാലുകാരൻ ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കൊച്ചി: കൊച്ചിയിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുട്ടിയുടെ അമ്മയുടെ ഫോണിൽ ഡെവിൾ‌ എന്ന ഓൺലൈൻ ​ഗെയ്മ് ഇൻസ്റ്റാൾ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ‍​ഗെയിമിൽ നൽകിയ ടാസ്ക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. 

മഴക്കോട്ടുകൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ദൂരൂഹമായ സാഹചര്യത്തിൽ മൃതദേഹം കണ്ടതാണ് ഓൺലൈൻ ഗെയിമാണോ മരണകാരണമെന്ന അന്വേഷണത്തിലേക്ക് പൊലീസിനെ എത്തിച്ചത്. 

 

കഴിഞ്ഞ ദിവസമാണ് എറണാകുളം ചെങ്ങമനാട് വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നൽ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ പിതാവ് ചവിട്ടി തുറക്കുകയായിരുന്നു. കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Advertisements
Share news