ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. ഇക്കോ സെൻസിറ്റീവ് സോണിൽ നിയമനിർമാണം വേണം. കേന്ദ്രം നിയമ നിർമാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഭ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.

സുപ്രീം കോടതി വിധി പ്രകാരം ഒരു കി.മി ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്നാണ് പ്രമേയത്തിൻ്റെ ഉളളടക്കം.


