ലഹരിവിരുദ്ധ ക്യാമ്പയിൽ കൂടിയാലോചനാ യോഗം

കൊയിലാണ്ടി: മയക്കുമരുന്ന് – ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ. ഈ സാമൂഹ്യ തിൻമ ഇല്ലാതാക്കാനും കൊയിലാണ്ടിയെ ലഹരി വിമുക്ത നഗരസഭയായി മാറ്റുന്നതിനും വേണ്ടി ജനകീയ കൂടിയാലോചനാ യോഗം ചേരുന്നു. ജൂലായ് 11ന് വൈകീട്ട് 3 മണിക്ക് കൊയിലാണ്ടി ടൌൺഹാളിലാണ് യോഗം സംഘടിപ്പിക്കുന്നത്.

എക്സൈസ്, പോലീസ്, നഗരസഭ ആരോഗ്യ, റവന്യൂ വിഭാഗങ്ങളും, റസിഡൻ്റ്സ് അസോസിയേഷൻ, യുവജന – സന്നദ്ധ സംഘടന പ്രതിനിധികൾ ഉൾപ്പെടെയുള്ള ജനകീയ സമിതികളും സംയുക്തമായി നടക്കുന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട മുഴുവനാളുകളും പങ്കെടുക്കണമെന്നും നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അഭ്യർത്ഥിച്ചു.


