സിപിഐ(എം) കാപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ(എം) കാപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ നടത്തി. തിരുവങ്ങൂർ സി എച്ച് സി യിൽ സിപിൈ(എം) ഏരിയ കമ്മറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം നൗഫൽ, എം കൃഷ്ണൻ, പി കെ സത്യൻ എൻ ബിജീഷ്, സന്ദീപ് പള്ളിക്കര, ഷൈരാജ്, ശിവപ്രസാദ്, കിരൺലാൽ, നിധിൻ എന്നിവർ സന്നിഹിതരായിരുന്നു.

