130 കിലോ ഹെറോയിന്‍ പിടികൂടി

ദില്ലി: 130 കിലോ ഹെറോയിന്‍ പിടികൂടി ദില്ലി പോലീസ്. മുംബൈയില്‍ നിന്ന് ചാക്കുകളിലാക്കി കണ്ടെയ്നറില്‍ കടത്താന്‍ ശ്രമിച്ച ഹെറോയിനാണ് ദില്ലി സ്പെഷ്യല്‍ പോലീസ് സംഘം പിടിച്ചെടുത്തത്. 260 ചാക്കുകളിലാക്കായാണ് ഹെറോയിന്‍ നിറച്ചിരുന്നത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുവരെ 330 കിലോ ഹെറോയിന്‍ പിടിച്ചെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി. ഒരാഴ്ച മുന്‍പ് രാജ്യാന്തര വിപണിയില്‍ 600 കോടി രൂപ വിലയുള്ള ഹെറോയിനുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് അഫ്ഗാന് പൗരമന്മാര് ഉള്‍പ്പെടെ അഞ്ച് പേരെ ദില്ലി പോലീസ് സംഘം പിടികൂടിയിരുന്നു. 150 കിലോ ഹെറോയിനായിരുന്നു ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്ത്. ജീരകം നിറച്ച ചാക്കുകളില്‍ ഹെറോയിന്‍ മിക്സ് ചെയ്താണ് കടത്തുന്നത്.

ബോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള വന്‍ റാക്കറ്റുകളും ഓപ്പറേഷനുമാണ് ഇവര്‍ നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. ചണ ചാക്കുകളില്‍ നിറച്ച് കൊണ്ട് വരുന്ന ഹെറോയിന്‍ ഇന്ത്യയില്‍ എത്തിച്ച് വേര് തിരിച്ചാണ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. ഒരു ചാക്കില്‍ ഏകദേശം ഒരു കിലോ ഹെറോയിന്‍ വേര്‍തിരിച്ചെടുക്കാനാകുമെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സംഘങ്ങള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നും പോലീസ് സൂചിപ്പിച്ചു.

