മുത്താമ്പി കോളനി ബസ് സ്റ്റോപ്പ് കോഴിപ്പുറത്ത് കോളനി റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പുനർ നിർമ്മിച്ച മുത്താമ്പി കോളനി ബസ് സ്റ്റോപ്പ് കോഴിപ്പുറത്ത് കോളനി റോഡ് ടി പി രാമകൃഷണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപി ഗോപാലൻ നായർ അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ കെസി രാജൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം സുനിത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

