വാഹനാപകടം പെരുകുന്നു: കൊയിലാണ്ടിയിൽ അശ്രദ്ധമായി ഓടിച്ച 60 വാഹനങ്ങൾക്കെതിരെ കേസെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയിൽ വാഹനാപകടങ്ങളും, മരണവും കൂടി വന്നതോടെ കൊയിലാണ്ടി പോലീസ് നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ആദ്യ ദിനത്തിൽ ട്രാഫിക് നിയമലംഘനമുൾപ്പെടെ നടത്തിയ 60 ഓളം വാഹനങ്ങൾക്കെതിരെ പെറ്റികേസ് ചാർജ് ചെയ്തതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. കോരപ്പുഴ മുതൽ, നന്തി ഇരുപതാം മൈൽസ് വരെ മഫ്ടിയിലും, മറ്റും പോലീസ് നിരീക്ഷണം ശക്തമാക്കിയതിനെ തുടർന്നാണ് നടപടി.

അപകടങ്ങളും, മരണവും കുറക്കുന്നതിൻ്റെയും ഭാഗമായാണ് പദ്ധതി ആവിഷ്കാരിച്ചതെന്ന് സി.ഐ. എൻ. സുനിൽകുമാർ പറഞ്ഞു. പൊതു ജനങ്ങളോടും പടങ്ങളും-വീഡിയോ എടുത്തും നിയമ ലംഘനം കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. പൊതു ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സി.ഐ. എൻ സുനിൽകുമാർ പറഞ്ഞു. ഇനിയും പോലീസിൻ്റെ വാട്സാപ്പിലേക്ക് പടവും, വീഡിയോകളും അയക്കാവുന്നതാണെന്ന് അദ്ധേഹം പറഞ്ഞു.


